കൌൺസിൽ അംഗമായി ചാർജ് എടുത്ത രേണു രാമനാഥനെയും ജനറൽ കൗൺസിലേലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പുല്ലൂർ സജുചന്ദ്രനെയും ആദരിച്ചു

55
Advertisement

ഇരിങ്ങാലക്കുട :കേരളകർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമിറ്റിയുടെ ആഭിമുഖ്യത്തിൽ സംഗീത നാടക അക്കാദമി ജനറൽ കൌൺസിൽ അംഗമായി ചാർജ് എടുത്ത പ്രശസ്ത സാഹിത്യക്കാരി രേണു രാമനാഥനെയും, ജനറൽ കൗൺസിലേലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വാദ്യ കലാ രത്നം പുല്ലൂർ സജുചന്ദ്രനെയും അവരുടെ വസതികളിൽ എത്തി ആദരിച്ചു. മുൻ എം. എൽ. എ. പ്രൊ. കെ. യൂ. അരുണൻ മാസ്റ്റർ പൊന്നാട ചാർത്തി ആദരിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി ടി. ജി. ശങ്കരനാരായണൻ,പ്രസിഡന്റ്‌ ടി. എസ്. സജീവന്മാസ്റ്റർ, ആർ. എൽ. ജീവൻലാൽ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement