ബി.ജെ.പി. പ്രതിഷേധ പ്രകടനം നടത്തി

427
Advertisement

മൂര്‍ക്കനാട്: കഞ്ചാവ് ഗുണ്ടാ മാഫിയകളുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. മൂര്‍ക്കനാട് അയോദ്ധ്യ നഗറില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മൂര്‍ക്കനാട് സെന്ററില്‍ സമാപിച്ചു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും പ്രകടനത്തില്‍ പങ്കാളികളായി. ബിജെപി  ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് വി.സി.രമേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സൂരജ് നമ്പ്യാങ്കാവ്, വിജയന്‍ പാറെക്കാട്ട്, ഷാജൂട്ടന്‍, സന്തീഷ്, എന്നിവര്‍ സംസാരിച്ചു. സുനില്‍ ഇല്ലിക്കല്‍, വിഷ്ണു. കെ.പി., ബിജു വര്‍ഗ്ഗീസ്, സത്യന്‍ദേവ്, ജീവന്‍, രാഹുല്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.