ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു

59

ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എങ്കിലും കനത്ത ജാഗ്രത പുലർത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.മണ്ഡത്തിലെ 5 കേന്ദ്രങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും മഴ ശക്തമായാൽ കൂടുതൽ കേന്ദ്രത്തിൽ ക്യാമ്പുകൾ ആരംഭിക്കേണ്ടി വരുമെന്നും ക്യാമ്പുകൾ ആരംഭിക്കുന്നതിനായുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടു ണ്ടെന്നും, മുമ്പ് വെള്ളം കയറിയ സ്ഥലങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ക്യാമ്പുകളിൽ പ്രതിരോധ മരുന്നുകൾ , കുടിവെള്ളം തുടങ്ങിയവ കരുതണമെന്നും , ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്നും , എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തനങ്ങൾ നടത്തണമെന്നും, ഏകോപനത്തിനായി മന്ത്രി ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം ആരംഭിക്കണമെന്നും തീരുമാനിച്ചു. കൺട്രോൾ റൂം ഓഫീസ് നമ്പർ 9946777988 & 7012838350.ഇരിങ്ങാലക്കുട പി. ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ , കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ , കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് , മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ , വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി , പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ, ഇരിങ്ങാലക്കുട നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.സി. ഷിബിൻ , മുകുന്ദപുരം താലൂക്ക് തഹസിൽദാർ കെ.ശാന്തകുമാരി , മണ്ഡലം നോഡൽ ഓഫീസർ കെ.സി.ജിനീഷ് വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ , വില്ലേജ് ഓഫീസമാർ വിവിധ വകുപ്പുകളുടെ ചുമതലക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement