ഗാന്ധി ജയന്തി ദിനത്തിൽ നഗരസഭാതല സ്വച്ഛത പക്വത പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു

36
Advertisement

ഇരിങ്ങാലക്കുട :ഗാന്ധി ജയന്തി ദിനത്തിൽ നഗരസഭാതല സ്വച്ഛത പക്വത പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു കൊണ്ട് സ്വച്ഛത ദിവസിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യഷിജു നിർവ്വഹിച്ചു. കനാൽ സ്തംഭം പരിസരത്തു വെച്ച് സംഘടിപ്പിച്ച ചടങ്ങിന് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അബ്ദുൾ ബഷീർ അദ്ധ്യക്ഷത വഹിച്ചു. ആശംസകളർപ്പിച്ചു കൊണ്ട് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുരിയൻ ജോസഫ്, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ, വാർഡു കൗൺസിലർമാരായ പി.വി. ശിവകുമാർ, റോക്കി ആളൂക്കാരൻ , വി.സി. വർഗ്ഗീസ് എന്നിവർ സംസാരിച്ചു. യോഗത്തിന് ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി. അനിൽ നന്ദിയും രേഖപ്പെടുത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ രാജൻ.പി.എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാകേഷ് കെ.ഡി., സൂരജ് . പി.വി. , റിജേഷ് .എം.ഡി. എന്നിവർ നേതൃത്വം നൽകി.

Advertisement