അന്തര്‍ദ്ദേശീയ നിലവാരമുളള സ്ഥിരം സ്റ്റേജ് നിര്‍മ്മാണം കൂടല്‍മാണിക്യത്തില്‍ പുരോഗമിക്കുന്നു

417

ഇരിങ്ങാലക്കുട- എല്ലാ വര്‍ഷവും കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് താല്‍ക്കാലിക സ്റ്റേജാണ് നിര്‍മ്മിക്കാറുള്ളത് . വളരെ അധികം ചിലവ് എല്ലാ വര്‍ഷവും വരുത്തുന്ന ഇത്തരം താല്‍ക്കാലിക സ്്‌റ്റേജുകള്‍ക്ക് പകരമായി ഉത്സവ പരിപാടികള്‍ നടത്തുന്നതിനായി സ്ഥിരം സ്റ്റേജ് എന്ന ദേവസ്വത്തിന്റെ സ്വപ്‌നം പ്രവാസി വ്യവസായിയായ ജനാര്‍ദ്ദനന്‍ കാക്കരയിലൂടെ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൂടല്‍മാണിക്യം ഉത്സവത്തെ ലോകശ്രദ്ധയിലേക്കുയര്‍ത്തുന്നതിനായി അന്തര്‍ദ്ദേശീയ നിലവാരമുള്ള സ്‌റ്റേജാണ് നിര്‍മ്മിക്കുന്നത് . കൂടല്‍മാണിക്യം ഉത്സവത്തിനു മുമ്പായി സ്റ്റേജ് നിര്‍മ്മാണം പൂര്‍ത്തിയാകും

Advertisement