വാരിയർ സമാജം കുടുംബ സംഗമം നടത്തി

50

അവിട്ടത്തൂർ: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷം, കുടുംബ സംഗമം അവിട്ടത്തൂർ വാരിയത്ത് നടന്നു. മുതിർന്ന അംഗം എ. രാമവാരിയർ ഭദ്രദീപം കൊളുത്തി. പ്രശസ്ത കവിയും, കഥാകൃത്തും ഡോ. ഇ. സന്ധ്യ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കവി മാപ്രാണം കൃഷ്ണകുമാർ, സെക്രട്ടറി വി.വി.ഗിരീശൻ , ടി. രാമൻകുട്ടി, വി.വി.ശ്രീല, എ.അച്ചുതൻ, എ.എസ്. സതീശൻ , എ.അജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു. എൺപത്തിനാല് വയസ്സ് കഴിഞ്ഞ വരെ ഓണപ്പുടവ നൽകി ആദരിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് രക്ഷാധികാരി കെ.വി.ചന്ദ്രൻ ഉപഹാരം നൽകി. നാമ ജപ ഘോഷയാത്ര, മാലകെട്ട് മത്സരം, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.

Advertisement