നിരീക്ഷണത്തിൽ ആയിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചു യൂത്ത് കോൺഗ്രസ്സ് മുരിയാട് മണ്ഡലം പ്രവർത്തകർ

104

മുരിയാട് : വീട്ടുകാർ നിരീക്ഷണത്തിലായതോടെ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്കരിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മുരിയാട് പഞ്ചായത്തിലെ വാർഡ് 5 കുന്നത്തറ പ്രദേശത്തെ നെടുമ്പിളളി ബാലൻ (66 വയസ്സ്)കോവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ വീട്ടിലെ മുഴുവൻ അംഗങ്ങളും കോവിഡ് നിരീക്ഷണത്തിലായതോടെ മൃതദേഹ സംസ്കാരം പ്രതിസന്ധിയിലായി. ഇതോടെയാണ് സംസ്കാര ചടങ്ങുകൾ നിർവഹിക്കാൻ വാർഡ് മെമ്പർ ജിനി സതീശൻ്റെ സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്തിന്റെ നേതൃത്വത്തിൽ എബിൻ ജോൺ,റിജോൺ ജോൺസൻ ,വിബിൻ നെല്ലിശ്ശേരി,ടോം ഉറുവത്ത്‌ , എന്നിവർ ചേർന്ന് മൃതശരീരം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ നിന്നും ഏറ്റെടുത്ത് പൊറത്തിശ്ശേരി മുക്തി സ്ഥാനിൽ സംസ്ക്കരിച്ചു.

Advertisement