പടിയൂര്‍ നാലാം വാര്‍ഡ് ഭിക്ഷാടന നിരോധിത വാര്‍ഡായി പ്രഖ്യാപിച്ചു

429
Advertisement

പടിയൂര്‍ ; പഞ്ചായത്തിലെ ആദ്യത്തെ ഭിക്ഷാടന നിരോധിത വാര്‍ഡായി നാലാം വാര്‍ഡ് പ്രഖ്യാപിച്ചു. പ്രഖ്യപനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കാട്ടൂര്‍ എ എസ് ഐ ഉണ്ണികൃഷ്ണന്‍ ഭിക്ഷാടന നിരോധത്തെയും വര്‍ദ്ധിച്ചു വരുന്ന അക്രമവാസകള്‍ തടയുന്നതിന് വേണ്ടിയും ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. റസിഡന്‍സ് അസേസിയേഷന്‍ പ്രസിഡന്റ് എ കെ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് മെമ്പര്‍ വനജ ധര്‍മ്മരാജന്‍, ജാഗ്രതാ സമിതി ചെയര്‍മാന്‍ കൂടിയായ വാര്‍ഡ് മെമ്പര്‍ കെ .പി കണ്ണന്‍ സ്വാഗതവും അംഗന്‍വാടി ടീച്ചര്‍ സൗമിനി കണ്ണന്‍ നന്ദിയും രേഖപ്പെടുത്തി

Advertisement