കാട്ടൂർ ഫുട്ബോൾ അക്കാദമിയിലേക്ക് ജേഴ്സി നൽകി കാട്ടൂർ സഹകരണ ബാങ്ക്

122

കാട്ടൂർ:14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി കാട്ടൂർ ഫുട്ബോൾ അക്കാദമി നടത്തി വരുന്ന ക്യാമ്പിലേക്ക് ജേഴ്സികൾ സ്പോൺസർ ചെയ്ത് കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക്.ബാങ്ക് പ്രസിഡന്റ്‌ രാജലക്ഷ്‌മി കുറുമാത്ത് ടീം ക്യാപ്റ്റന് ജേഴ്സി കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ബോർഡ് മെമ്പർ ജൂലിയസ്, ടീം മാനേജർ സോയിഡ് ചാലിശ്ശേരി, കോച്ചുമാരായ രഘു കാട്ടൂർ, അജയ് കരാഞ്ചിറ,രക്ഷാധികാരി ഡോമിനിക് ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.

Advertisement