തൃശൂര്‍ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ മുതല്‍ ക്രൈസ്റ്റ് കോളേജില്‍

284

ഇരിങ്ങാലക്കുട-തൃശൂര്‍ സഹോദയ അത്‌ലറ്റിക് മീറ്റ് 2018 നവംബര്‍ 22,23,24 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്നു.ചാലക്കുടി ക്രസന്റ് പബ്ലിക്ക് സ്‌കൂള്‍ ആതിഥേയത്വം വഹിക്കുന്ന കായികമേളയുടെ കണ്‍വീനര്‍ ക്രസന്റ് പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ.ജോര്‍ജ്ജ് കോലഞ്ചേരി ആയിരിക്കും .മൂന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന കായികമത്സരങ്ങളുടെ ഉദ്ഘാടനം നവംബര്‍ 22 ാം തിയ്യതി രാവിലെ 9 മണിക്ക് ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ.പോള്‍ മാത്യു ഊക്കന്‍ നിര്‍വ്വഹിക്കുന്നു.തൃശൂര്‍ സഹോദയ പ്രസിഡന്റ് ഫാ.ഷാജു എടമന അധ്യക്ഷത വഹിക്കുകയും ,സെക്രട്ടറി ഡോ.ദിനേശ് ബാബു പതാക ഉയര്‍ത്തുകയും ,ട്രഷറര്‍ കെ എം അബ്ദുള്‍ റഷീദ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്ന ചടങ്ങില്‍ ക്രസന്റ് എഡ്യുക്കേഷണല്‍ സൊസൈറ്റി ചെയര്‍മാന്‍ പി ബി മുഹമ്മദ് ഇക്ബാല്‍ ,ക്രൈസ്റ്റ് കോളേജ് കായികവിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ.ബി പി അരവിന്ദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.ട്രഷറര്‍ കെ എം അബ്ദുള്‍ റഷീദ്,കായികമേളയുടെ കണ്‍വീനര്‍ ക്രസന്റ് പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ.ജോര്‍ജ്ജ് കോലഞ്ചേരി ,ജോര്‍ജ്ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Advertisement