വൈഗ കെ സജീവ് കുമാര്‍ മികച്ച ബാലതാരം; ‘ടോക്കിംങ് ടോയ് ‘മികച്ച രണ്ടാമത്തെ ചിത്രം

1440

ഇരിങ്ങാലക്കുട : കൊല്ലം രാജീവ് ഗാന്ധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്ലില്‍ മികച്ച ബാലതാരമായി വൈഗ കെ സജീവ് കുമാറിനെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുടക്കാരന്‍ ജിതിന്‍ രാജ് സംവിധാനം ചെയ്ത ‘ടോക്കിംങ് ടോയ് ‘എന്ന ചിത്രത്തിനു മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ലഭിച്ചു. ഇരിങ്ങാലക്കട പാട്ടമാളി റോഡില്‍ കല്ലട സജീവന്റേയും ശാലിനിയുടേയും മകളാണ് ശാന്തിനികേതന്‍ സ്‌കൂളില്‍ 5-ാം ക്ലാസ്സില്‍ പഠിക്കുന്ന വൈഗ. റിലീസ് ചെയ്ത ദിവസത്തിനുള്ളില്‍ 12K views ഓടെ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ‘ടോക്കിംങ് ടോയ’്.

Advertisement