ബൂത്ത് കൺവീനർമാരുടെ ഇരിങ്ങാലക്കുട മണ്ഡലംതല ശില്പശാല

98

ഇരിങ്ങാലക്കുട :ആസന്നമായ കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റ ഭാഗമായി സംസ്ഥാന കൗൺസിലിന്റെ ആഹ്വാനപ്രകാരം ബൂത്ത് കൺവീനർമാരുടെ ഇരിങ്ങാലക്കുട മണ്ഡലംതല ശില്പശാല സി അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ നടന്നു. തൃശൂർ ജില്ലാ കൗൺസിൽ സെക്രട്ടറി കെ. കെ. വത്സരാജ് ഉത്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം ഷംല അസീസ്സ് അധ്യക്ഷത വഹിച്ചു സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി പി. മണി,ജില്ലാ കൗൺസിൽ അംഗം എം. ബി. ലത്തീഫ്,കെ. കെ. ശിവൻ, കെ. എസ്. പ്രസാദ്, കെ. എസ്. ബൈജു, പി. ആർ. സുന്ദരൻ, കെ. സി. ഗംഗാദരൻ,പി. ആർ. രാജൻ എന്നിവർ നേതൃത്വം നൽകി.

Advertisement