കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ പ്രതിഷേധ മാർച്ചും ധർണയും നടത്തി

57
Advertisement

ഇരിങ്ങാലക്കുട :കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ കെപിസിസി ഉന്നതാധികാര സമിതി അംഗം ശ്രീ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി, എം ആർ ഷാജു, വി സി വർഗീസ്, എൽ.ഡി ആന്റോ, സത്യൻ തേനാഴിക്കുളം, സി എം ബാബു, പി ഭരതൻ, ജോസ് മാമ്പിള്ളി, തോമസ് കോട്ടോളി, എ സി സുരേഷ്, ജെസ്‌റിൻ ജോൺ, ബേബി ജോസ് കാട്ട്ള അസറുദീൻ കളക്കാട്ട്, ശ്രീരാം ജയപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement