കരള്‍ മാറ്റശസ്ത്രക്രീയക്ക് സുമനസുകളുടെ സഹായം തേടുന്നു

116

ഇരിങ്ങാലക്കുട: കരള്‍ രോഗ ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ദനയുവാവ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയക്ക് സുമനസുകളുടെ സഹായം തേടുന്നു. നഗരസഭ 20-ാം ഡിവിഷന്‍ ഷണ്‍മുഖം കനാല്‍ബേസില്‍ സ്ഥിരതാമസക്കാരനായ ചെമ്പിശ്ശേരി അംബിക ഭാനുതമ്പിയുടെ മകന്‍ സജേഷ് തമ്പിയാണ് ചികിത്സാ സഹായം തേടുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി കരള്‍ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയില്‍ കഴിയുന്ന സജേഷ് ഇപ്പോള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. കരള്‍ മാറ്റ ശസ്ത്രക്രീയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കരള്‍ നല്‍കാന്‍ ഭാര്യ തയ്യാറാണെങ്കിലും ശസ്ത്രക്രീയക്ക് 35 ലക്ഷം രൂപയോളം വരുമെന്നാണ് പറയുന്നത്. എന്നാല്‍ അതിനുള്ള സാമ്പത്തികം കുടുംബത്തിനില്ല. ഭാര്യയും ഏഴുവയസായ മകനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് സജേഷ്. ചികിത്സാ സഹായത്തിനായി കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍ രക്ഷാധികാരിയായി ജനകീയ സഹായസമിതി രൂപം നല്‍കി ഇരിങ്ങാലക്കുട ഐ.ടി.യു. ബാങ്കില്‍ ഒരു അകൗണ്ട് ആരംഭിച്ചിട്ടുണ്ട്. സജേഷ് തമ്പി ചികിത്സാ സഹായസമിതി, അകൗണ്ഡ് നമ്പര്‍ 101100030039403, ഐ.എഫ്.എസ്. കോഡ്- ഐ.ടി.ബി.എല്‍.0000101, ഐ.ടി.യു. ബാങ്ക് മെയിന്‍ ബ്രാഞ്ച്, ഇരിങ്ങാലക്കുട. ഫോണ്‍: 9633288550, 9349222244, 7034272537.

Advertisement