മൂര്‍ഖനാട് ശിവക്ഷേത്രത്തിന്സമീപം രണ്ടു സ്ത്രീകളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

379
Advertisement

മൂര്‍ഖനാട് :പാലക്കാട് സ്വദേശികളായ രണ്ടു സ്ത്രീകളെ മൂര്‍ഖനാട് ശിവക്ഷേത്രത്തിന് പുറകിലുള്ള പാടത്തെ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുടത്തല്ലൂര്‍ തെക്കുഞ്ചേരി വീട്ടില്‍ കുഞ്ച( 65) ദേവു( 64) എന്നിവരാണ് മരിച്ചത്.പാടത്ത് പുല്ലരിയുന്ന ജോലിക്കിടെയാണ് വൈദ്യത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരണം സംഭവിച്ചത്.വൈദ്യതി കമ്പി പൊട്ടിക്കിടക്കുകയായിരുന്നെന്ന് പറയുന്നു . മൃതദേഹങ്ങള്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍.ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു .

Advertisement