കേശദാനം -മഹാദാനം ക്യാമ്പെയ്ന്‍ സംഘടിപ്പിച്ച് ഇരിങ്ങാലക്കുട കെ .സി .വൈ. എം

535

ഇരിങ്ങാലക്കുട-ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായഹസ്തമേകാന്‍ കേശദാനം -മഹാദാനം ക്യാമ്പെയ്ന്‍ സംഘടിപ്പിച്ച് ഇരിങ്ങാലക്കുട കെ. സി. വൈ .എം .ക്യാമ്പെയ്‌ന്റെ ഉദ്ഘാടനം കലിംഗ ഗ്രൂപ്പ് എം ഡിയും വേള്‍ഡ് പീസ് കൗണ്‍സില്‍ അംഗവും ,തെലുങ്കു നടനുമായ ഡോ.മോണ്‍സണ്‍ മാവുങ്കല്‍ നിര്‍വ്വഹിച്ചു.തെന്നിന്ത്യന്‍ പ്രശസ്ത സിനിമാതാരം ബാല മുഖ്യാതിഥിയായിരുന്നു.അമല ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ ജെയ്‌സണ്‍ ജെയ്‌സണ്‍ മുണ്ടന്‍മണി സി എം ഐ അനുഗ്രഹ പ്രഭാഷണം നടത്തി.ഇരിങ്ങാലക്കുട കെ സി വൈ എം രൂപതാ പ്രസിഡന്റ് എഡ്‌വിന്‍ ജോഷി ,ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെ സി വൈ എം ആനിമേറ്റര്‍ വത്സാ ജോണ്‍ കണ്ടംകുളത്തി,കെ സി വൈ എം കോര്‍ഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സ്റ്റെലോണ്‍ ലോറന്‍സ് നന്ദിയും കത്തീഡ്രല്‍ കെ സി വൈ എം പ്രസിഡന്റ് ജോണ്‍ഫിന്‍ പോള്‍ സ്വാഗതവും പറഞ്ഞു

Advertisement