പഠനത്തോടൊപ്പം വിദ്യാർഥികളിലെ സംരംഭകത്വ ചിന്തകളെ പ്രോത്സാഹിപ്പിക്കാൻ ക്രൈസ്റ്റ് കോളേജ് ഓഫ്എഞ്ചിനീറിങ്ങ്

65

ഇരിങ്ങാലക്കുട :പഠനത്തോടൊപ്പം വിദ്യാർഥികളിലെ സംരംഭകത്വ ചിന്തകളെ പ്രോത്സാഹിപ്പിക്കാൻ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിന്റെ ഐ ഇ ഡി സി സെൽ ഡേറ്റ് വിത്ത് ഏൻ ഓണ്ടർപ്രൊണോർ എന്ന ചാറ്റ് ഷോ അവതരിപ്പിച്ചു. സംരംഭകത്വ മേഖലയിൽ കരുത്തു തെളിയിച്ച ഇന്ത്യയിലെ തന്നെ മികച്ച സംരംഭകരോട് നേരിട്ട് സംവദിക്കാനുള്ള അവസരമാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് വന്നു ചേരുന്നത്. കേരള സ്റ്റാർട്ട് അപ്പ് മിഷനുമായി ചേർന്ന് സംഘടിപ്പിച്ച ഈപരമ്പരയുടെ ആദ്യ പതിപ്പിപ്പിൽ സെന്റർ ഫോർ സ്പേസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഡെവലൊപ്മെന്റ് സ്ഥാപകൻ ശ്രീ സുജയ് ശ്രീധറും, സഹ സ്ഥാപക നിഖിത. സി. യു. എന്നിവർ അതിഥികളായി പങ്കെടുത്തു. ഒരു മണിക്കൂർ നീണ്ടു നിന്ന ചാറ്റ്ഷോ, കുട്ടികൾക്ക് പ്രചോദനം നല്കുന്നതിനോടൊപ്പം അവരുടെ സംശയനിവാരണത്തിനുള്ള ഒരു വേദി കൂടിയായി മാറി. സ്വന്തം ചിന്തകളെ എങ്ങനെ സംരഭകത്വത്തിൽ എത്തിക്കാമെന്നും അതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ എവിടുന്നെല്ലാം സ്വീകരിക്കാമെന്നും ചർച്ചയിൽ അതിഥികൾ, വിദ്യാർത്ഥികൾക്കായി വിവരിച്ചു നൽകി.ക്രൈസ്റ്റ് കോളേജിന്റെ ആഭിമുഖ്യത്തിൽ തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകും എന്നു എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ജോൺ പാലിയേക്കര പറഞ്ഞു. ഐ ഇ ഡി സി വിദ്യാർത്ഥികളായ മിഷാന, ജോസഫ് സാം എന്നിവർ നയിച്ച ചർച്ചയിൽ, പ്രിൻസിപ്പൽ സജീവ് ജോൺ ആശംസകൾ അറിയിക്കുകയും , നോഡൽ ഓഫീസർ രാഹുൽ മനോഹർ നന്ദി അറിയിക്കുകയും ചെയ്തു.

Advertisement