Sunday, July 13, 2025
26.3 C
Irinjālakuda

ഇരുനൂറ് കേന്ദ്രങ്ങളിൽ എൽഡിഎഫ് ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :നഗരസഭയിലെ യുഡിഎഫ് ഭരണത്തിൻ്റെ അഞ്ച് വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിൽ വാർഡ് കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതൃത്വത്തിൽ ഇരുനൂറ് കേന്ദ്രങ്ങളിൽ ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു. 27 കോടി രൂപ പദ്ധതി വിഹിതം നഷ്ടപ്പെടുത്തിയതിനെതിരെ, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ, വികസന പ്രവർത്തനങ്ങളിലെ അലംഭാവത്തിനെതിരെ,നിയമനങ്ങളിലെ സ്വജനപക്ഷപാതത്തിനെതിരെ തുടങ്ങി യുഡിഎഫ് ഭരണത്തിൻ്റെ നിരവധി വിഷയങ്ങൾ ഉയർത്തി കുറ്റപത്രം വായിച്ച് കൊണ്ടാണ് സമരം സംഘടിപ്പിച്ചത്. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ ഇരിങ്ങാലക്കുട ആൽത്തറക്കൽ സമരം ഉദ്ഘാടനം ചെയ്തു. കെ.എസ്.പ്രസാദ് അദ്ധ്യക്ഷനായി. ശശി വെട്ടത്ത് സ്വാഗതവും എം.ടി.വർഗ്ഗീസ് നന്ദിയും പറഞ്ഞു. എൽഡിഎഫ് നേതാക്കളായ ടി.കെ. സുധീഷ് ഠാണാവ്, കെ.സി.പ്രേമരാജൻ മാപ്രാണം സെൻ്റർ, സി.കെ.ചന്ദ്രൻ മാടായിക്കോണം സ്കൂൾ, പി.മണി കുട്ടംകുളം, പോളി കുറ്റിക്കാടൻ, ചന്തക്കുന്ന്, കെ.കെ.ബാബു ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ, രാജു പാലത്തിങ്കൽ കൂത്ത്പറമ്പ്, എം.ബി.രാജു മാസ്റ്റർ കണ്ടാരം തറ, ഡോ.കെ.പി.ജോർജ്ജ് ചന്ത പരിസരം, ആർ.എൽ.ശ്രീലാൽ കാട്ടുങ്ങച്ചിറ, ജയൻ അരിമ്പ്ര ബസ് സ്റ്റാൻ്റ്, പി.എസ്.വിശ്വംഭരൻ ബംഗ്ലാവ്, കെ.നന്ദനൻ തേലപ്പിള്ളി, എന്നിവിടങ്ങളിൽ സമരം ഉദ്ഘാടനം ചെയ്തു.

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img