സൗത്ത് സോക്കേഴ്സ് ഫുട്ബോൾ ഫാൻസ് ക്ലബ്ബ്’ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 61,550 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

95

ഇരിങ്ങാലക്കുട : കോവിഡ്-19 മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ‘സൗത്ത് സോക്കേഴ്സ് ഫുട്ബോൾ ഫാൻസ് ക്ലബ്ബ്’ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 61,550 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വുകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ചെക്ക് ഏറ്റുവാങ്ങി.ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ വാർത്തകളും,വിശേഷങ്ങളും കായിക പ്രേമികളിൽ എത്തിക്കുന്നതിനും,നമ്മുടെ നാട്ടിലെ കാൽപ്പന്തു കളിയിലെ പ്രതിഭകളെ കണ്ടെത്തി അവർക്ക് ശരിയായ പരിശീലനവും,മാർഗ്ഗ നിർദ്ദേശങ്ങളും നൽകി അവരെ മുന്നോട്ടുനയിക്കാനും വേണ്ടി പ്രവർത്തിക്കുന്ന ഫുട്ബോൾ പ്രേമികളായ യുവാക്കളുടെ സൗഹൃദ കൂട്ടായ്മയാണ് ‘സൗത്ത് സോക്കേഴ്സ് ഫുട്ബോൾ ഫാൻസ് ക്ലബ്ബ്.

Advertisement