ഇരിഞ്ഞാലക്കുട 7സ്ഥലങ്ങളില്‍ ഹൈ മാസ്‌ററ് ലൈറ്റ് സ്ഥാപിക്കുന്നതിനായി 38,50,000 രൂപയുടെ ശുപാര്‍ശ

126
Advertisement

ഇരിഞ്ഞാലക്കുട :ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തില്‍ പ്രൊഫ. കെ .യു .അരുണന്‍ എം. എല്‍. എ. യുടെ ആസ്തി വികസന പദ്ധതി പ്രകാരം 7സ്ഥലങ്ങളില്‍ ഹൈ മാസ്‌ററ് ലൈറ്റ് സ്ഥാപിക്കുന്നതിനായി 38,50,000 ( മുപ്പത്തിയെട്ട് ലക്ഷത്തി അമ്പതിനായിരം ) രൂപയുടെ ശുപാര്‍ശക്ക് അംഗീകാരം ലഭിച്ചതായി എം .എല്‍. എ അറിയിച്ചു. കാട്ടൂര്‍ പഞ്ചായത്തിലെ ഇല്ലിക്കാട്, കാറളം പഞ്ചായത്തിലെ വെള്ളാനി തീപ്പെട്ടി കമ്പനി പരിസരം, വേളൂക്കര പഞ്ചായത്തിലെ കോമ്പാറ സെന്റര്‍, തൊമ്മാന സെന്റര്‍, പടിയൂര്‍ പഞ്ചായത്തിലെ മതിലകം ടോള്‍ പരിസരം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ കാട്ടുങ്ങച്ചിറ സെന്റര്‍, കാട്ടൂര്‍ റോഡിലെ ബൈ പാസ്സ് സെന്റര്‍ എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. അത്താണിയിലുള്ള സില്‍ക്കിനാണ് നിര്‍മാണച്ചുമതല. പണികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനുള്ള നിര്‍ദേശം സില്‍ക്കിന് നല്‍കിയിട്ടുണ്ടെന്നും എം. എല്‍.എ അറിയിച്ചു.

Advertisement