ആകെ തകര്‍ന്ന് തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത,പൊതുമരാമത്തിന്റെ ഓട്ടയടയ്ക്കല്‍ ഫലവത്താകുന്നില്ല

1049

ഇരിങ്ങാലക്കുട : തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത ആകെ തകര്‍ന്ന് അപകട ഭീഷണിയാകുന്നു.റോഡില്‍ പലയിടങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തങ്ങള്‍ ആഴമുള്ളവയായതിനാല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.മഴ പെയ്ത് കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുമ്പോള്‍ വലിയ വാഹനങ്ങളുടെ പുറകെ വരുന്ന ചെറിയ വാഹനങ്ങളാണ് അപകടങ്ങളില്‍ കൂടുതലും പെടുന്നത്.കരുവന്നൂര്‍ ഭാഗത്ത് അപകടകരമായ വളവിലും മറ്റും ധാരാളം കുഴികളാണ് ഇത്തരത്തില്‍ രൂപപ്പെട്ടിരിക്കുന്നത്.പൊതുമരാമത്ത് വകുപ്പ് താല്‍ക്കാലികമായി കുഴികളില്‍ റെഡിമെയ്ഡ് ടാറിംങ്ങ് മിശ്രിതം ഇട്ടിരുന്നുവെങ്കില്ലും രണ്ട് ദിവസത്തില്‍ കൂടുതല്‍ ആയുസ്സ് ഇതിനുണ്ടായിരുന്നില്ല.മഴ മറുന്നതോടെ റോഡില്‍ പാച്ച് വര്‍ക്കുകള്‍ ആരംഭിക്കുമെന്നും റോഡ് മുഴുവനായി ടാറംങ്ങ് നടത്തുന്നതിനായി എം എല്‍ എ മുഖാന്തിരം ഭരണാനുമതിയ്ക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.മൂന്ന് വര്‍ഷത്തെ ഗ്യാരണ്ടിയോടെ നിര്‍മ്മിച്ച റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ട് അഞ്ച് വര്‍ഷത്തിലേറെയായി.

Advertisement