ജ്യോതിസ് ഫെസ്റ്റ് സംഘടിപ്പിച്ചു

51
Advertisement

ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജ് ‘ജ്യോതിസ് ഫെസ്റ്റ്’ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ.എം.വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ‘നിങ്ങള്‍ക്കുമാകാം കോടീശ്വനില്‍’ 6 ലക്ഷം രൂപ സമ്മാനമായി ലഭിച്ച ഇരിങ്ങാലക്കുട നാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ദേവപ്രഭ, തരുണ്‍ഭരത് എന്നിവര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാത്തലിക്‌സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര അനുഗ്രഹ പ്രഭാഷണം നടത്തി. ജ്യോതിസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉപഹാര സമര്‍പ്പണം നടത്തി. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ കുമാര്‍.സി.കെ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പൗലോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സുരയ്യ കെ.എം. സ്വാഗതവും, വിദ്യാര്‍ത്ഥി പ്രതിനിധി പുരന്തരന്‍.എം നന്ദിയും പ്രകാശിപ്പിച്ചു. 

Advertisement