ഉപഭോക്‌തൃ സംഗമവും ഉപഭോക്‌തൃ നിയമ ബോധവത്കരണവും

32
Advertisement

ഇരിങ്ങാലക്കുട:കൺസ്യൂമർ പ്രൊട്ടക്ഷനും കേരള ആർ.ടി .എ കൗൺസിലും സംയുക്തമായി ഉപഭോക്‌തൃ സംഗമവും ഉപഭോക്‌തൃ നിയമ ബോധവത്കരണ കൺവെൻഷനും സംഘടിപ്പിച്ചു .ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ നിമ്യ ഷിജു അധ്യക്ഷത വഹിച്ച ചടങ്ങ് കൽദായ സുറിയാനി സഭ ബിഷപ് മാർ അപ്രേം ഉദ്‌ഘാടനം നിർവഹിച്ചു .മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ മുഖ്യാതിഥിയായിരുന്നു .കൊച്ചി കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ് ,ഇരിങ്ങാലക്കുട കുടുംബശ്രീ സി.ഡി .എസ് ചെയർപേഴ്സൺമാരായ ലത സുരേഷ് ,ശൈലജ ബാലൻ ,ആർക്കോ കോട്ടയം ജില്ലാ കൺവീനർ അഡ്വ .കുരുവിള ജോൺ ,കൺസ്യൂമർ പ്രൊട്ടക്ഷൻ വിദ്യാഭ്യാസ സെൽ കൺവീനർ അർജുൻ കെ .മേനോൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ മെമ്പർ പ്രിൻസ് തെക്കൻ സ്വാഗതവും ആർ .ടി .എ കൗൺസിൽ സംസ്ഥാന കോർഡിനേറ്റർ ജോസഫ് വർഗ്ഗീസ് നന്ദിയും പറഞ്ഞു.

Advertisement