ഇരിങ്ങാലക്കുട നഗരസഭ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി വാര്‍ഷികാഘോഷം

50
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ ജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ കേരള സര്‍ക്കാര്‍ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 400 പേര്‍ക്ക് പ്രായഭേദമെന്യെ വിവിധ കലാസാംസ്‌കാരിക ഇനങ്ങളില്‍ പരിശീലനം നല്‍കി വരുന്നു. പദ്ധതി ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനോടനുബന്ധിച്ച് വാര്‍ഷിക ആഘോഷവും വിവിധ കലാപരിപാടികളുടെ അവതരണവും എസ്.എന്‍.ക്ലബ്ബില്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിനി ആര്‍ട്ടിസ്റ്റ് ടി.വി.ഇന്നസെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്രിയേറ്റിവ് ആര്‍ട്ടിസ്‌റ് മോഹന്‍ദാസ് മുഖ്യാഥിതിയായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.അബ്ദുള്‍ ബഷീര്‍ , പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ , ജില്ലാ കോഡിനേറ്റര്‍ ദിവ്യ രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വാര്‍ഷികാഘോഷത്തെ തുടര്‍ന്ന് ചിത്രപ്രദര്‍ശനവും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു.

Advertisement