ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് സ്റ്റഡി സെന്റര്‍ വാര്‍ഷികം ആഘോഷിച്ചു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.ഹോളി ഫാമിലി സഭ വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
രൂപത വികാരി ജനറല്‍ മോണ്‍.ജോയ് പാല്യേക്കര സന്ദേശം നല്‍കി.പാവനാത്മ പ്രൊവിന്‍സ് വൈസ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ധന്‍ മുഖ്യാതിഥിയായിരുന്നു.നഗരസഭ കൗണ്‍സിലര്‍ വി.സി.വര്‍ഗീസ് എന്‍ഡോവ്‌മെന്റും സെന്റ് ജോസെഫ്സ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ.ആശാ തെരേസ് സമ്മാനങ്ങളും വിതരണം ചെയ്തു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീല കുര്യാക്കോസ്, മാനേജര്‍ സിസ്റ്റര്‍ ഡോ.ജെസ്സിന്‍, കോളേജ് ചെയര്‍പേഴ്‌സണ്‍ ടി.യു.വര്‍ണ, സ്റ്റാഫ് പ്രതിനിധികളായ സുമി മധു, ഷൈനി ജോണ്‍സന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി.അനഘ എന്നിവര്‍ പ്രസംഗിച്ചു,
സെന്റ് ജോസഫ്സ് സ്റ്റഡി സെന്റര്‍ വാര്‍ഷികം ആഘോഷിച്ചു
Advertisement