ഫുട്‌ബോള്‍ ഷൂട്ടൗട്ട് എഫ് .സി. പോള്‍ജോ ജേതാക്കള്‍

88
Advertisement

തുറവന്‍കുന്ന്: സെന്റ് ജോസഫ് ഇടവകയില്‍ കെ .സി വൈ .എംമ്മു കത്തോലിക്കാ കോണ്‍ഗ്രസ്സും ചേര്‍ന്നു നടത്തിയ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മേളയില്‍ എഫ്. സി. പോള്‍ ജോ ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും ഗാങ്സ്റ്റര്‍ തുറവന്‍കുന്ന് രണ്ടാം സ്ഥാനവും നേടി. സന്തോഷ് ട്രോഫി ടീമംഗവും പോലീസ് അക്കാദമി ഇന്‍സ്‌പെക്ടറുമായ സി. പി. അശോകന്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് അക്കരകാരന്‍ സി. ഐ. പി. ആര്‍. ബിജോയ്, കെ.സി.വൈ.എം. പ്രസിഡന്റ് സോജൊ, ജിബില്‍, ജോണ്‍സണ്‍ മാപ്രാണത്തുകാരന്‍, വിന്‍സന്‍ കരിപ്പായി, ആന്റ്റു മല്‍പ്പാന്‍, ട്രസ്റ്റിമാരായ തോമസ് ചെമ്പോട്ടി, വര്‍ഗീസ് കാച്ചപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. പോള്‍ജോ മാനേജിങ് ഡയറക്ടര്‍ പോള്‍ ജോസ് തളിയത്ത് സമ്മാനദാനം നിര്‍വഹിച്ചു.

Advertisement