കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡി സോൺ ഇൻറർ കോളേജിയേറ്റ് വോളീബോൾ മത്സരം ക്രൈസ്റ്റ് കോളേജിൽവച്ചു നടന്നു

54

ഇരിങ്ങാലക്കുട :കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡി സോൺ ഇൻറർ കോളേജിയേറ്റ് വോളീബോൾ മത്സരം ക്രൈസ്റ്റ് കോളേജിൽവച്ചു നടത്തപ്പെട്ടു. കോളേജ് പ്രിസിപ്പൽ ഫാ ഡോ ജോളി ആൻഡ്രുസ് മത്സരം ഉദ്ഘാടനം ചെയ്തു. കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ തൃശൂർ ജില്ല സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്‌ സാംബശിവൻ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് അംഗവും കോളേജ് വൈസ് പ്രിസിപ്പലുമായ ഫാ ജോയ് പീനിക്കപറമ്പിൽ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അക്കാഡമിക് കൌൺസിൽ അംഗം ഡോ ഹരിദയാൽ തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ടീം അസ്മാബി കോളേജിനെ 3-1 സ്കോറിൽ പരാജയപെടുത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി. KKTM കോളേജ് മൂന്നും നൈപുണ്യ കോളേജ് നാലും സ്ഥാനങ്ങൾ നേടി. അടുത്ത മാസം സെ : ജോസഫ് കോളേജ് ദേവഗിരിയിൽ നടത്തപ്പെടുന്ന ഇന്റർസോൺ മത്സരത്തിൽ ഡി സോണിനെ പ്രതിനിധീകരിച്ചു ഈ നാല് ടീമുകളും പങ്കെടുക്കും.

Advertisement