കെ.പി.എം.എസ്. കുന്നുമ്മല്‍ക്കാട് ശാഖാ വാര്‍ഷികം

55

പട്ടേപ്പാടം: കേരള പുലയര്‍ മഹാസഭാ കന്നുമ്മല്‍ക്കാട് ശാഖാ വാര്‍ഷികം പി സി ജയപ്രകാശ് നഗറില്‍ നടന്നു. ശാഖാ പ്രസിഡണ്ട് എന്‍ എ രാജു അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡണ്ട് വി ബാബു ഉല്‍ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സംഗീത രഞ്ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സരിതാ ജോഷി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. മഹാസഭയുടെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന അമ്പതാം വാര്‍ഷിക ആഘോഷങ്ങളും ഫെബ്രുവരി ആറിന് കൊറ്റനെല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ വെച്ച് നടക്കുന്ന യൂണിയന്‍ സമ്മേളനവും വമ്പിച്ച വിജയമാക്കുവാന്‍ ശാഖാ സമ്മേളനം തീരുമാനിച്ചു. യൂണിയന്‍ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, പഞ്ചമി കോഡിനേറ്റര്‍ ബാബു തൈവളപ്പില്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി വിഷ്ണു മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.സുരേഷ് റിട്ടേണിംങ് ഓഫീസറായിരുന്നു. ഭാരവാഹികളായി രാജു നടവരമ്പത്ത്ക്കാരന്‍ പ്രസിഡണ്ട്, മായ സത്യന്‍ വൈസ് പ്രസിഡണ്ട്, ശ്രുതി അനൂപ് സെക്രട്ടറി, സുബ്രഹ്മണ്യന്‍, അസിസ്റ്റന്റ് സെക്രട്ടറി, സരിത ജോഷി ഖജാന്‍ജിയായി പതിനോന്നംഗ കമ്മിറ്റിയെ സമ്മേളനം ഐക്യകണ്‌ഠേനേ തിരഞ്ഞെടുത്തു. പി ജെ പ്രേംജിത്ത് സ്വാഗതവും, ശ്രുതി അനൂപ് നന്ദിയും പറഞ്ഞു.

Advertisement