ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു

116
Advertisement

ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ റെക്ടറും മാനേജറുമായ റവ ഫാ.മാനുവല്‍ മേവട സദസ്സിനെ സ്വാഗതം ചെയ്തു. കേരള ഹൈക്കോടതി റിട്ട ജഡ്ജി എസ് സിരി ജഗന്‍ വിശിഷ്ടാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് സജിത എം ബി ആശംസകളര്‍പ്പിച്ചു. ഐസിഎസ്‌സി പ്രിന്‍സിപ്പല്‍ ഫാ. മനു പീടികയില്‍ നന്ദി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഫാ കുര്യാക്കോസ് ശാസ്താംകാല അഡ്മിനിസ്‌ട്രേറ്റര്‍ ഫാ ജോയ്‌സ് മുള വരിക്കല്‍ സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ ജോസ് താഴെതട്ട് എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി ഓമന വിപി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി ടി എ ഭാരവാഹികളായ ഇ.കെ തിലകന്‍ നെല്‍സണ്‍ കോട്ടോളി എന്നിവര്‍ സന്നിഹിതരായിരുന്നു. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തെ പ്രമേയമാക്കി അവതരിപ്പിച്ച പരിപാടി ശ്രദ്ധേയമായി ഗാന്ധിയന്‍ സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ തക്ക വിധത്തില്‍ നടത്തിയ പ്രോഗ്രാം ഏവര്‍ക്കും ആസ്വാദ്യം ആയിരുന്നു.

Advertisement