സി പി എം കണ്ണൂര്‍ മോഡല്‍ അക്രമം തൃശൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്നു : എ നാഗേഷ്

525

ഇരിങ്ങാലക്കട: ബി ജെ പിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ വിറളി പൂണ്ട സി പി എം കണ്ണൂര്‍ മോഡല്‍ അക്രമം തൃശൂര്‍ ജില്ലയിലും പരീക്ഷിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് പറഞ്ഞു. പടിയൂര്‍ പഞ്ചായത്തില്‍ വിഷുദിനത്തില്‍ വീടുകള്‍ തകര്‍ക്കപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിയൂര്‍ പഞ്ചായത്തിലും ജില്ലയിലെ പല പ്രദേശങ്ങളിലും അണികളുടെ കൊഴിഞ്ഞു പോക്ക് തടയാന്‍ സി പി എം അക്രമം നടത്തി നാട്ടില്‍ ഭീതി സൃഷ്ടിക്കുകയാണെന്നും ഭരണസ്വാധീനത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജുവിനെ മര്‍ദ്ദിച്ചത് സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നേയാണെന്നും അതും ബിജെപിയുടെ തലയില്‍ കെട്ടിവെയ്യുക്കുകയായിരുന്നുവെന്നും അദേഹം കൂട്ടിചേര്‍ത്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനില്‍കുമാര്‍, ജന.സെക്രട്ടറി കെ.സി.വേണു മാസ്റ്റര്‍, ഭാരവാഹികളായ സുരേഷ് കുഞ്ഞന്‍, ഗിരീഷ് കുമാര്‍, ബിനോയ് കോലാന്ത്ര തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.

Advertisement