ആല്‍ഫാ പാലിയേറ്റീവിന് ഹോം കെയര്‍ വെഹിക്കിള്‍ നല്‍കി കെ.എസ്.ഇ ലിമിറ്റഡ്

204
Advertisement

ഇരിങ്ങാലക്കുട : അവശരായ രോഗികളെ വീട്ടില്‍ പോയി ചികിത്സിക്കുന്നതിനും അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുമായി കമ്പനി 6 ലക്ഷം രൂപയുടെ ഹോം കെയര്‍ വെഹിക്കിള്‍ നല്‍കി. കമ്പനിയുടെ ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ എ.പി.ജോര്‍ജ്ജ് ആല്‍ഫ കെയറിന്റെ ഭാരവാഹികള്‍ക്ക് വാഹനം കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു.എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.പി.ജാക്‌സന്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു.ജനറല്‍ മാനേജര്‍ എം.അനില്‍, പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് വി.ജെ.തോംസണ്‍, സെക്രട്ടറി എല്‍സമ്മ ജോണ്‍സന്‍, ട്രഷറര്‍ വി.ദിവാകരന്‍, കമ്പനിയിലെ ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട കെ.എസ്.ഇ. ലിമിറ്റഡ് കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1 കോടി രൂപയുടെ സാമൂഹിക പദ്ധതികള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഇത് നല്‍കിയത്.

Advertisement