സെന്റ് ജോസഫ്‌സ് കോളേജില്‍ അലുമിനി മീറ്റ് സംഘടിപ്പിച്ചു

71
Advertisement

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാലക്കാട് റീജിയന്റെ മാനേജര്‍ മായാദേവി അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതില്‍ വിവിധ പരിപാടികളില്‍ വിജയിച്ചവരെ ആദരിച്ചു. സെന്റ് ജോസഫ്‌സ് കോളേജ് വൈസ്പ്രിന്‍സിപ്പല്‍ ഡോ.സി.ആശ ട്രീസ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ മുഖ്യപ്രഭാഷണം നടത്തി. മീറ്റിങിന് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.

Advertisement