അവിട്ടത്തൂര്‍ സ്‌കൂളില്‍ ശുദ്ധ ജല കുടിവെള്ള പദ്ധതി ഉദ്ഘാടനം

120
Advertisement

അവിട്ടത്തൂര്‍ : എല്‍. ബി. എസ്. എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് ഫെഡറല്‍ ബാങ്ക് സംഭാവന ചെയ്ത ശുദ്ധ ജല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് റീജിയണല്‍ മാനേജര്‍ നിഷ.കെ.ദാസ് നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മെജോ പോള്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് കൊമ്പൊടിഞ്ഞാമാക്കല്‍ ബ്രാഞ്ച് മാനേജര്‍ സുനി.കെ പദ്ധതി വിശദീകരണം നടത്തി. ബാങ്ക് റീജിയണല്‍ ഓഫീസര്‍ രാജേഷ്.എസ്, പ്രിന്‍സിപ്പല്‍ ഡോ. എ. വി. രാജേഷ്, മാനേജ്മെന്റ്‌റ് പ്രതിനിധികളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണന്‍ നമ്പൂതിരി, സ്റ്റാഫ് സെക്രട്ടറി കെ. ആര്‍. രാജേഷ്, പി ജി ഉല്ലാസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement