സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക ദനഹ തിരുനാള്‍ – അമ്പതിനായിരം നേര്‍ച്ച പാക്കറ്റുകള്‍ ഒരുങ്ങി

167
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടി പെരുന്നാളിന് അമ്പതിനായിരം നേര്‍ച്ച പാക്കറ്റുകള്‍ ഒരുക്കി കഴിഞ്ഞു. കവറുകള്‍ ഒരുക്കിയത് പ്രതീക്ഷാ ഭവനിലെ കുട്ടികളാണ്. ഇന്ത്യ ഗവണ്‍മെന്റിന്റെ പ്ലാസ്റ്റിക് നിരോധനത്തെ പിന്താങ്ങിക്കൊണ്ട് പരിസ്ഥിതി സൗഹൃദം ആക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് കവറുകള്‍ക്ക് പകരം പേപ്പറുകളാണ് ഒരുക്കിയിട്ടുള്ളത് വികാരി റവ ഫാ ആന്റു ആലപ്പാടന്‍, അസിസ്റ്റന്റ് വികാരിയായ ഫാദര്‍ ചാക്കോ കാട്ടുപറമ്പില്‍ , ഫാ ഫെബിന്‍ കൊടിയന്‍, ട്രസ്റ്റിമാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കേടത്ത് ,പോളി കുറ്റിക്കാടന്‍, തോംസണ്‍ ചിരിയങ്കണ്ടത്ത്, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍ , ജോ കണ്‍വീനര്‍മാരായ ഷാജു എബ്രഹാം കണ്ടംകുളത്തി ,ബിജു പോള്‍ അക്കരക്കാരന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി ,നേര്‍ച്ച കണ്‍വീനര്‍ ആനി തോമസ് കൂളിയാടന്‍ ,ജോ കണ്‍വീനര്‍ റാണി സാനി അരിമ്പുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement