രുചിയേറും വിഭവങ്ങളുമായി ഫുഡ് ഫെസ്റ്റ് ജ്യോതിസ്സ് കോളേജില്‍ അരങ്ങേറി

67
Advertisement

ഇരിങ്ങാലക്കുട : നാവില്‍ രുചിയേറും വിഭവങ്ങളുമായി ഇ.ഡി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നാടന്‍ വിഭവങ്ങളിലെ രുചികൂട്ടുമായി ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളാണ് ഫുഡ്‌ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് കൊടുക്കാനാണ് തീരുമാനിച്ചീരിക്കുന്നത്. വരന്തരപ്പിള്ളി ലോഡ്‌സ് അക്കാദമി മാനേജര്‍ ഫാ.ബേബി ഷപ്പേര്‍ഡ് ഉദ്ഘാടനം ചെയ്തു. കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍പാലിയേക്കര സിഎംഐ, ജ്യോതിസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, ജ്യോതിസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എ.എം.വര്‍ഗ്ഗീസ്, ജ്യോതിസ് കോളേജ് അക്കാദമി കോ-ഓഡിനേറ്റര്‍ കുമാര്‍.സി.കെ., എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പൗലോസ്, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ സുരയ്യകെ.എം. എന്നിവര്‍ സന്നിഹിതരായിരുന്നു. കാട ബിരിയാണി, മട്ക ബിരിയാണി, ഇല ബിരിയാണി, ചിക്കന്‍ ബിരിയാണി തുടങ്ങിയവയാണ് ബിരിയാണി വിഭവങ്ങള്‍. സര്‍ബത്ത്, പാല്‍ സര്‍ബത്ത്, കുലുക്കി സര്‍ബത്ത്, ഷാജി പാപ്പന്‍, പിങ്കി, ഫുക്രു സര്‍ബത്ത് തുടങ്ങിയ ദാഹസംഹാരികളും, കൊള്ളിയും ബീഫും, കൊത്തുപോറോട്ട, സാന്‍വിച്ച്, ബര്‍ഗര്‍, സമോസ, പാനിപൂരി, ബേല്‍പൂരി, ബജ്ജികള്‍, നാടന്‍ പലഹാരങ്ങള്‍ തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ കലവറയില്‍ ഒരുക്കിയിട്ടുണ്ട്.

Advertisement