Monthly Archives: December 2019
സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു
മാപ്രാണം :കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ തിരുത്തുക,തൊഴില്‍നിയമഭേദഗതികള്‍ പിന്‍വലിക്കുക പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന നിര്‍ത്തിവെക്കുക തുടങ്ങിയആവശ്യങ്ങളുയര്‍ത്തി 2020ജനുവരി 8ന് സംയുക്ത ട്രേഡ്യൂണിയന്‍ സമരസമിതി ഹ്വാനംചെയ്തിരിക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുന്നതിന്വേണ്ടി പൊറത്തിശ്ശേരിമേഖലാ സംയുക്ത ട്രേഡ് യൂണിയന്‍...
കാട്ടൂരില്‍ പൗരത്വബില്‍ കത്തിച്ച് പ്രതിഷേധിച്ചു
കാട്ടൂര്‍: പൗരത്വബില്‍ ഭരണാഘടനവിരുദ്ധം.രാജ്യത്തെ മതേതര കാഴ്ച്ചപാടിനെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കാട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പൗരത്വബില്‍ കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് എ എസ് ഹൈദ്രോസ് അധ്യക്ഷത വഹിച്ചു,മണ്ഡലം...
ഇത്തവണയും ശ്രീ കൂടല്‍മാണിക്യം തിരുത്സവത്തില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് ദീപാലങ്കരം ഒരുക്കും
ശീ കൂടല്‍മാണിക്യം തിരുത്സവത്തില്‍ മേളം, ആന, കഥകളി, അനുഷ്ഠാനങ്ങള്‍ എന്നിവക്കായിരുന്നു മുല്‍ കാലങ്ങളില്‍ കീര്‍ത്തി കേട്ടത്.എന്നാല്‍ കഴിഞ്ഞ രണ്ട് ഉത്സവങ്ങളില്‍ അകത്ത് ദേശീയ തലത്തിലുള്ള കലാപരിപാടികളും മതിലിനു പുറത്ത് നഗരവീഥികളില്‍ ഒന്നാന്തരം ദീപാലങ്കാരം,...
ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ തൃശ്ശൂര്‍ ജില്ലാ ചെസ്സ് ടൂര്‍ണമെന്റ് 2019 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷനും വിഷന്‍ ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ തൃശ്ശൂര്‍ ജില്ലാ ചെസ്സ് ടൂര്‍ണമെന്റ് ജ്യോതിസ് കോളേജില്‍...
കര്‍മ്മ പരിപാടികളുടെ രൂപരേഖയും സഭാ കലണ്ടറും പ്രകാശനം ചെയ്തു
നൂറ്റൊന്നംഗസഭ വരുന്ന വര്‍ഷം വിവിധ മേഖലകളില്‍ സമൂഹത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പരിപാടികളുടെ രൂപരേഖയും സഭാ കലണ്ടറിന്റെ പ്രകാശനവും അസി.സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ നിര്‍വഹിച്ചു. യോഗത്തില്‍ സഭാ ചെയര്‍മാന്‍ ഡോ.ഇ.പി. ജനാര്‍ദ്ദനന്‍...
TDLC ഗ്രാമീണ വികസന പദ്ധതി ഉദ്ഘാടനം
സാധാരണക്കാര്‍ക്കൊരു പ്രത്യാശയുടെ കൈത്താങ്ങാകുമെന്ന ഉദ്ദേശത്തോടുകൂടി നടത്തുന്ന TDLC യുടെ ഗ്രാമീണ വികസന പദ്ധതി ഇരിങ്ങാലക്കുട കത്തീഡ്രല്‍ പാരിഷ് ഹാളില്‍ വെച്ച് എം .എല്‍ .എ കെ .യു അരുണന്‍ മാഷ് ഉദ്ഘാടനം നിര്‍വഹിച്ചു...
കുരുതുകുളങ്ങര പെല്ലിശ്ശേരി പ്രിജോ (37) നിര്യാതനായി
അരിപ്പാലം :പരേതനായ കുരുതുകുളങ്ങര പെല്ലിശ്ശേരി പൗലോസ് മകന്‍ പ്രിജോ (37) നിര്യാതനായി .സംസ്‌കാരകര്‍മ്മം ഡിസംബര്‍ 15 ഞായര്‍ വൈകീട്ട് 4:30 ന് അരിപ്പാലം സെന്റ് മേരീസ് കര്‍മ്മലനാഥ ദേവാലയത്തില്‍ വെച്ച് നടത്തുന്നു .അമ്മ...
മാതൃഭൂമി സീസണ്‍ വാച്ച് ഒന്നാം സമ്മാനവും ഹരിത മുകുളം പുരസ്‌കാരവും
മാതൃഭൂമി സീസണ്‍ വാച്ച് സംസ്ഥാന തലത്തില്‍ ഒന്നാം സമ്മാനവും , റവന്യൂ ജില്ല ഹരിത മുകുളം പുരസ്‌കാരവും എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കരസ്ഥമാക്കി.
‘കേശദാനം മഹാദാനം’
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെ.സി.വൈ.എം.ന്റെ നേതൃത്വത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി മുടിമുറിച്ച് നല്‍കുന്ന മഹത്തായ പരിപാടിയായ 'കേശദാനം മഹാദാനം' എന്ന പരിപാടി സിനി ആര്‍ട്ടിസ്റ്റ് സാജു നവോദയ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ.ആന്റു...
തിരുവാതിര മഹോത്സവം ജനുവരി 9ന്
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം കോട്ടിലാക്കല്‍ വളപ്പില്‍ തിരുവാതിരനാളില്‍ പതിവായി നടന്നു വരുന്ന തിരുവാതിര മഹോത്സവ ആഘോഷം ഈ വര്‍ഷം ജനുവരി 9 ന് സന്ധ്യക്ക് കൃത്യം 6:30- നു ...
മാപ്രാണം കൊലപാതകം ജാമ്യാപേക്ഷ തള്ളി
ഇരിങ്ങാലക്കുട : പാര്‍ക്കിംങ് തര്‍ക്കത്തെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടികൊന്ന കേസില്‍ മാപ്രാണം വര്‍ണതീയറ്റര്‍ നടത്തിപ്പുകാരനും മുഖ്യ പ്രതിയുമായ മാപ്രാണം മനവലശ്ശേരി നടുപുരയ്ക്കല്‍ സഞ്ജയ് രവി (45)യുടേയും മറ്റു...
സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതികളുമായി എടത്തിരിഞ്ഞി ബാങ്ക്
ഇരിങ്ങാലക്കുട : സഹകാരികള്‍ക്കും, നിക്ഷേപകര്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് സംരക്ഷണവുമായി എടത്തിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് കെയര്‍ പടിയൂര്‍ പദ്ധതി ആരംഭിക്കുന്നു. ഇത് പ്രകാരം അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന ഒരു കുടുംബം...
എഫ്.എസ്.ഇ.ടി.ഒ. മതേതര കൂട്ടായ്മ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : പൗരത്വബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ ആഭിമുഖ്യത്തില്‍ അധ്യാപകരും ജീവനക്കാരും ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് കണ്‍വീനര്‍ കെ.എന്‍.സുരേഷ് കുമാര്‍, എന്‍ജിഒ യൂണിയന്‍ ഏരിയാ...
തുറവന്‍കാട് പാടശേഖരത്തില്‍ വെര്‍ട്ടിക്കല്‍ പമ്പ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങി
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് മുരിയാട് പഞ്ചായത്തിന്റെ സഹകരണത്തോടെ തുറവന്‍കാട് യൂണിയന്‍ കോള്‍പടവ് പാടശേഖരത്തില്‍ സ്ഥാപിച്ച വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. പ്രവര്‍ത്തനോദ്ഘാടനം കെ.യു.അരുണന്‍ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്...
ഭിന്നശേഷിക്കാരനായ യുവാവിന്റെ വേഷം യഥാര്‍ത്ഥത്തില്‍ ഭിന്നശേഷിക്കാരനായ യുവാവ് അഭിനയിക്കുന്ന ചരിത്രത്തിലെ ആദ്യ സിനിമ
ഇരിങ്ങാലക്കുട : സ്വര്‍ഗ്ഗവാതില്‍, അമ്മ മനസ്സ, എന്നീ ടെലി സിനിമകളുടെ വന്‍ വിജയത്തിന് ശേഷം ഇരിങ്ങാലക്കുടക്കാരന്‍ തോമസ് ചേനത്തുപറമ്പില്‍ കഥ,തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ടെലി സിനിമയാണ് 'ഭൂമിയിലെ മാലാഖമാര്‍' ഭിന്ന...
മിഷ്യന്‍ ഞായര്‍ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക
മിഷ്യന്‍ ഞായര്‍ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകക്ക് രൂപത മെത്രാന്‍ മാര് പോളി കണ്ണൂക്കാടന്‍ അവാര്‍ഡ് നല്‍കുന്നു കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലല്ലാടന്‍...
ക്യാന്‍സര്‍ ഒരു കുറ്റമല്ല ജീവിതാവസ്ഥയാണ്: ഇന്നസെന്റ്
ഇരിങ്ങാലക്കുട : ക്യാന്‍സര്‍ രോഗം ബാധിച്ചാല്‍ ഒളിച്ചോട്ടമല്ല മറിച്ച് ധൈര്യസമേതം അഭിമുഖീകരിക്കുകയാണ് വേണ്ടത് എന്ന് മുന്‍ എം.പി. ഇന്നസെന്റ് ടി.വി.അഭിപ്രായപ്പെട്ടു. മോഷണ വസ്തുപോലെ ക്യാന്‍സര്‍ രോഗത്തെ മറച്ച് വെക്കുന്നത് അതിജീവനത്തിലേക്കുള്ള ആത്മവിശ്വാസത്തെ...
തൃശ്ശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസോസിയേഷന്‍ കായികമേള – വിസ്ഡം കോളേജ് ഓവറോള്‍ ചാമ്പ്യന്‍മാര്‍
ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസോസിയേഷന്‍ കായികമേളയില്‍ പാലുവായ് വിസ്ഡം കോളേജ് ചാമ്പ്യന്‍മാരായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിലാണ് 12,13 ,14 തീയതികളില്‍ ആയി കായിക മേള നടക്കുന്നത്....
പല്ലുവായി വിസ്ഡം കോളേജ് ചാമ്പ്യന്‍മാരായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടക്കുന്ന പാരലല്‍ കോളേജ് അത്‌ലറ്റിക് മത്സരങ്ങളില്‍ പല്ലുവായ് വിസ്ഡം കോളേജ് 90 പോയന്റോടെ ചാമ്പ്യന്‍മാരായി. 41, 35 പോയിന്റ് നേടി ഗുരുവായൂര്‍ മേഴ്‌സി കോളേജും, തൃശ്ശൂര്‍...
പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട : മോദി സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമഭേദഗതി ബില്‍ പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഠാണാവ് ബിഎസ്എന്‍എല്‍ പരിസരത്ത് നിന്ന് ആരംഭിച്ച് പോസ്റ്റ്...