കര്‍മ്മ പരിപാടികളുടെ രൂപരേഖയും സഭാ കലണ്ടറും പ്രകാശനം ചെയ്തു

40
Advertisement

നൂറ്റൊന്നംഗസഭ വരുന്ന വര്‍ഷം വിവിധ മേഖലകളില്‍ സമൂഹത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പരിപാടികളുടെ രൂപരേഖയും സഭാ കലണ്ടറിന്റെ പ്രകാശനവും അസി.സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ നിര്‍വഹിച്ചു. യോഗത്തില്‍ സഭാ ചെയര്‍മാന്‍ ഡോ.ഇ.പി. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. ഇതു പ്രകാരം പാര്‍ശ്വവല്‍ക്കരിക്കെപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള പദ്ധതികള്‍ സഭ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കും.ജനറല്‍ കണ്‍വീനര്‍ എം.സനല്‍ കുമാര്‍ പദ്ധതി വിശദീകരണ രേഖ അവതരിപ്പിച്ചു. പി.രവിശങ്കര്‍, കെ.ഹരി, എന്‍ . നാരായണന്‍കുട്ടി, പ്രസന്ന ശശി, എം.എന്‍. തമ്പാന്‍, എം.നാരായണന്‍കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

Advertisement