ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെ.സി.വൈ.എം.ന്റെ നേതൃത്വത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി മുടിമുറിച്ച് നല്‍കുന്ന മഹത്തായ പരിപാടിയായ ‘കേശദാനം മഹാദാനം’ എന്ന പരിപാടി സിനി ആര്‍ട്ടിസ്റ്റ് സാജു നവോദയ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട വനിതാ പോലീസ് സ്‌റ്റേഷന്‍ സീനിയര്‍ സി.പി.ഒ അപര്‍ണ്ണ ലവകുമാറിനെ ആദരിച്ചു. അമല മെഡിക്കല്‍ കോള്ജ് അസോ.ഡയറക്ടര്‍ ഫാ.ജെയസണ്‍ മുണ്ടന്‍മാണി, കെ.സി.വൈഎം.കോ-ഓഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, ആനിമേറ്റര്‍ വത്സജോണ്‍ കണ്ടംകുളത്തി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
Latest posts
© Irinjalakuda.com | All rights reserved