ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ തൃശ്ശൂര്‍ ജില്ലാ ചെസ്സ് ടൂര്‍ണമെന്റ് 2019 സംഘടിപ്പിച്ചു

87

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷനും വിഷന്‍ ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ തൃശ്ശൂര്‍ ജില്ലാ ചെസ്സ് ടൂര്‍ണമെന്റ് ജ്യോതിസ് കോളേജില്‍ വച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ മനോജ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് .ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ: ജോണ്‍ പാലിയേക്കര CMI മുഖ്യാതിഥിയായിരുന്നു. തൃശ്ശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷന്‍ ട്രഷറര്‍ രാധാകൃഷ്ണന്‍,ലിസി ജോണ്‍സണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഷെയ്ഖ് ദാവൂദ് സ്വാഗതവും തൃശ്ശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പീറ്റര്‍ ജോസഫ് നന്ദിയും പറഞ്ഞു.

Advertisement