സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതികളുമായി എടത്തിരിഞ്ഞി ബാങ്ക്

53

ഇരിങ്ങാലക്കുട : സഹകാരികള്‍ക്കും, നിക്ഷേപകര്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് സംരക്ഷണവുമായി എടത്തിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് കെയര്‍ പടിയൂര്‍ പദ്ധതി ആരംഭിക്കുന്നു. ഇത് പ്രകാരം അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന ഒരു കുടുംബം വാര്‍ഷിക പ്രീമിയമായി 1900 രൂപ അടച്ചാല്‍ നിലവിലുള്ള അസുഖങ്ങള്‍ക്കുള്‍പ്പെടെ ചികിത്സാ ചിലവിനായി അമ്പതിനായിരം രൂപയും ഗൃഹനാഥന് അപകടമരണം സംഭവിച്ചാല്‍ പത്ത് ലക്ഷം രൂപയും, ഭാഗികമായ അംഗ വൈകല്യത്തിന് അതിന്റെ തോതനുസരിച്ചും അപകട ചികിത്സക്ക് ഒരു ലക്ഷം രൂപയും, കുട്ടികളുടെ വിദ്യഭ്യാസ ആവശ്യത്തിന് അമ്പതിനായിരം രൂപയും ലഭിക്കുന്നു. അതോടൊപ്പം സഹകരണ ബാങ്കില്‍ 15000 രുപ നിക്ഷേപിച്ച് 7 മാസം പിന്നിട്ട ശേഷം നിക്ഷേപകന് കാന്‍സര്‍ രോഗ നിര്‍ണ്ണയം നടത്തിയാല്‍ നിക്ഷേപ തുക കാന്‍സര്‍ പദ്ധതിയും കെയര്‍ പടിയൂര്‍രില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് ബാങ്ക് പ്രസിഡന്റ് പി.മണിയും സെക്രട്ടറി സി.കെ.സുരേഷ് ബാബുവും പറഞ്ഞു. പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 31 മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം.

Advertisement