തിരുവാതിര മഹോത്സവം ജനുവരി 9ന്

108

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം കോട്ടിലാക്കല്‍ വളപ്പില്‍ തിരുവാതിരനാളില്‍ പതിവായി നടന്നു വരുന്ന തിരുവാതിര മഹോത്സവ ആഘോഷം ഈ വര്‍ഷം ജനുവരി 9 ന് സന്ധ്യക്ക് കൃത്യം 6:30- നു ദേവസ്വത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു . ഭക്തജനങ്ങളുടെ താല്‍പര്യം മാനിച്ചു തിരുവാതിര നോയമ്പിനനുസരിച്ച ഭക്ഷണം, കളിക്കാര്‍ക്കും കൂടെ എത്തുന്നവര്‍ക്കും നല്‍കാനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. ഭഗവല്‍ സന്നിധിയില്‍ പാതിരാപ്പൂവ് ചൂടി പിരിഞ്ഞു പോവാന്‍ പാകത്തിനു തയ്യാര്‍ ആക്കിയിട്ടുള്ള ഈ ആഘോഷവേളയില്‍ പങ്കാളികളാവാന്‍ സഹകരണം അഭ്യര്‍ത്ഥിച്ചു . ടീമുകളായി കളിക്കാന്‍ തയ്യാര്‍ എടുത്തുവരുന്നവരുടെ സൗകര്യത്തിനായി വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള അപേക്ഷകളുടെ രജിസ്ട്രേഷന്‍ നടത്തണമെന്നു തീരുമാനമായിട്ടുണ്ട്. ആദ്യമാദ്യം രജിസ്ട്രര്‍ ചെയ്യുന്നവര്‍ക് മുന്‍ഗണന ലഭിക്കും. 2020 ജനുവരി 5നു മുന്‍പ് പേരുകള്‍ റെജിസ്ട്രര്‍ ചെയ്യാന്‍ 0480_2826631/ 7012235448 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Advertisement