സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു

47

മാപ്രാണം :കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ തിരുത്തുക,തൊഴില്‍നിയമഭേദഗതികള്‍ പിന്‍വലിക്കുക പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന നിര്‍ത്തിവെക്കുക തുടങ്ങിയആവശ്യങ്ങളുയര്‍ത്തി 2020ജനുവരി 8ന് സംയുക്ത ട്രേഡ്യൂണിയന്‍ സമരസമിതി ഹ്വാനംചെയ്തിരിക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുന്നതിന്വേണ്ടി പൊറത്തിശ്ശേരിമേഖലാ സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. അപ്പാസ് ‘ഹാളില്‍ചേര്‍ന്ന കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു.സംസ്ഥാനകമ്മിറ്റിയംഗം സി.കെ.ചന്ദ്രന്‍ ഉദ് ഘാടനംചെയ്തു. ഐ.എന്‍.ടി.യു.സി.പൊറത്തിശ്ശേരി മണ്ഡലം പ്രസിഡണ്ട് എം.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.എ. ഐ. ടി.യു.സി.മണ്ഡലം കമ്മിറ്റിയംഗം മോഹനന്‍ വലിയാട്ടില്‍,പി.ബി.സത്യന്‍,രജിത വിജീഷ്,പി.എസ്.വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.എം.ബി.രാജു സ്വാഗതവും കെഎം.കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

Advertisement