ഇത്തവണയും ശ്രീ കൂടല്‍മാണിക്യം തിരുത്സവത്തില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് ദീപാലങ്കരം ഒരുക്കും

90
Advertisement

ശീ കൂടല്‍മാണിക്യം തിരുത്സവത്തില്‍ മേളം, ആന, കഥകളി, അനുഷ്ഠാനങ്ങള്‍ എന്നിവക്കായിരുന്നു മുല്‍ കാലങ്ങളില്‍ കീര്‍ത്തി കേട്ടത്.എന്നാല്‍ കഴിഞ്ഞ രണ്ട് ഉത്സവങ്ങളില്‍ അകത്ത് ദേശീയ തലത്തിലുള്ള കലാപരിപാടികളും മതിലിനു പുറത്ത് നഗരവീഥികളില്‍ ഒന്നാന്തരം ദീപാലങ്കാരം, അലങ്കാര പന്തല്‍ എന്നിവ കൂടി നൂറുകണക്കിനു പ്രേക്ഷകരെ ആകര്‍ഷിച്ചു തുടങ്ങി. ഇരിങ്ങാലക്കുടക്കാര്‍ക്കു കൗതുകം നല്‍കുന്ന കാഴ്ചയായിരുന്നു മനോഹരമായ ദീപാലങ്കാരം.ബസ്സ്റ്റാന്‍ഡ് പരിസരത്തെ ശ്രീ കൂടല്‍മാണിക്യം കവാടം,കുട്ടന്‍കുളം പരിസരത്തെ ആചാര പന്തല്‍,എക്‌സിബിഷന്‍ ഗേറ്റ്,ഗോപുരം , കുളത്തിലെ ഫ്‌ലോട്ടിങ് പന്തല്‍ എല്ലാം ഉത്സവത്തിന് മാറ്റു കൂട്ടി. വലിയ സംഖ്യ ചിലവഴിച്ച് ആണ് ICL ഫിന്‍കോര്‍പ് ദീപാലങ്കരം ഒരുക്കിയതു.ICL Group CMD കെ ജി അനില്‍കുമാര്‍ 2020 ശ്രീ കൂടല്‍മാണിക്യം തിരുത്സവത്തോടനുബദ്ധിച് കഴിഞ രണ്ടു കൊല്ലമായി നടത്തിവരുന്ന ദീപാലകരം ദേവസംആവശ്യപെട്ടത് അനുസരിച്ചു ഇത്തവണയും ദേവസവുമായി സഹകരിച്ചു നടത്തുവാന്‍ സന്നദ്ധമാണ് എന്ന് അറിയിച്ചിരിക്കുന്നു.

Advertisement