പ്രതിഷേധ പ്രകടനം നടത്തി

49
Advertisement

ഇരിങ്ങാലക്കുട : മോദി സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമഭേദഗതി ബില്‍ പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഠാണാവ് ബിഎസ്എന്‍എല്‍ പരിസരത്ത് നിന്ന് ആരംഭിച്ച് പോസ്റ്റ് ഓഫീസില്‍ വെച്ച് മുന്‍ എം.പി.പി.കെ.ബിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു.അരുണന്‍, ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍, ഏരിയ കമ്മിറ്റി അംഗം കെ.എ.ഗോപി എന്നിവര്‍ പ്രസംഗിച്ചു. കെ.ചന്ദ്രന്‍, എം.ബി.രാജുമാസ്റ്റര്‍, ടി.എസ്.സജീവന്‍മാസ്റ്റര്‍, ടി.ജി.ശങ്കരനാരായണന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.