കാര്‍മല്‍ മെലഡി ഷോര്‍ട്ട് ഫിലിം അവാര്‍ഡ് ദാനം

27
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഉദയാ പ്രൊവിന്‍സ്, വി. ചാവറ വി. എവുപ്രാസ്യ വിശുദ്ധ പ്രഖ്യാപനത്തിന് ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച കാര്‍മല്‍ മെലഡി 2019 ഷോര്‍ട്ട്ഫിലിം അവാര്‍ഡ് ദാന ചടങ്ങ് മാള കാര്‍മല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഫാ. റോയി കണ്ണന്‍ചിറ ഉദ്ഘാടനം ചെയ്തു. ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. സി. വിമല സി.എം.സി അധ്യക്ഷത വഹിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ആന്‍ ഒരു അമ്മയുടെ സ്വപ്നം, 16 വയസ്സില്‍, ഒരേ ഒരു ചോദ്യം എന്നീ ഷോര്‍ട്ട്ഫിലിംഇന്നും മികച്ച സംവിധായകന്‍ എഡിറ്റിംഗ് :ഷെല്‍ബിന്‍ റാഫേല്‍ മികച്ച തിരക്കഥ: മെജോ മികച്ച ക്യാമറ:അഖില്‍ വിനായക മികച്ച നടി: പ്രസീത വാസു മികച്ച നടന്‍: ബിനീഷ് തോമസ് മികച്ച ശബ്ദമിശ്രണം: കെ.വി ജിതിന്‍ മികച്ച പശ്ചാത്തലസംഗീതം : നിബില്‍ സുബൈര്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്: ലിറ്റില്‍ തിങ്ങ്സ് കാര്‍മല്‍ കോളേജ് മാള എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി ആദരിച്ചു സി. ലിജോ, സി. ധന്യ, സി. ലിന്‍സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു

Advertisement