പൊതുസ്ഥലങ്ങളിൽ ഇടം വലം നോക്കാതെ തുപ്പുന്നവർക്കെതിരെ നടപടി വരുന്നു

24
Advertisement

ഇരിങ്ങാലക്കുട: ഇടം വലം നോക്കാതെ തുപ്പുന്നവർക്കെതിരെ നടപടി വരുന്നു. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ ഡിഎംഒ ജില്ലാ പോലീസ് മേധാവിക്ക് കത്ത് നൽകി. ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശി തറയിൽ വീട്ടിൽ സഞ്ജയ് എസ് നായരുടെ പരാതിയെ തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പിൻറെ നിർദ്ദേശത്തിലാണ് ഡി എം ഓ കത്തു നൽകിയത്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പിന് നിർവാഹം ഇല്ലാത്തതിനാൽ പോലീസിനോട് നടപടി ആവശ്യപ്പെട്ടു കൊണ്ടാണ് കത്ത്.2015 മുതൽ ഇതിനെതിരെ പരാതി നൽകിയിരുന്നതായി സഞ്ജയ് പറഞ്ഞു. പൊതുനിരത്തുകളിൽ തുപ്പുന്നത് വ്യാപകമാണ്. ബസ്സിൽ കയറുന്നതിനു മുൻപ് ഇറങ്ങിക്കഴിഞ്ഞു വഴിയരികിൽ തുപ്പുന്നത് ഒരു ശീലമായി കൊണ്ടുനടക്കുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യ ഡയറക്ടർക്ക് പരാതി നൽകിയത്.

Advertisement