സൗജന്യ നേത്രപരിശോധനയും, തിമിര നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

33
Advertisement

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍
ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്
ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ എടപ്പിളളിയും സംയുക്തമായി സംഘടിപ്പിച്ച
സൗജന്യ നേത്രപരിശോധന-തിമിര നിര്‍ണ്ണയ ക്യാമ്പ് പി.എല്‍ തോമന്‍
മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ ഡോ.ദിവ്യ ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ്ബ് ഡ്രിസ്ട്രിക്റ്റ് ചെയര്‍മാന്‍ (വിഷന്‍ പദ്ധതി)ജോണ്‍സണ്‍
കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്
പ്രസിഡന്റ് പ്രഫ. കെ.ആര്‍ വര്‍ഗ്ഗീസ് പി.എല്‍ തോമന്‍ മെമ്മോറിയല്‍
ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ തോമസ് പുന്നേലിപറമ്പില്‍,ബ്ലോക്ക്
പഞ്ചായത്തംഗം തോമസ് കോലങ്കണ്ണി,ശിവന്‍ കഞ്ചിക്കോട്,വര്‍ഗ്ഗീസ് പട്ടത്ത്,
സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് വൈസ് പ്രിന്‍സിപ്പല്‍ റാണി
വര്‍ഗ്ഗീസ്,ഷാജി എന്നിവര്‍ സംസാരിച്ചു.

Advertisement