ചിറമല്‍ കോലങ്കണ്ണി തറവാട്ടുയോഗം സംഘടിപ്പിച്ചു

19
Advertisement

ഇരിങ്ങാലക്കുട :ചിറമല്‍ കോലങ്കണ്ണി തറവാട്ടുയോഗം സംഘടിപ്പിച്ചു. ഫാ.ആന്റോ പാണാടന്‍, ഫാ.വിജുകോലങ്കണ്ണി, ഫാ.ജെസ്റ്റിന്‍ കോലങ്കണ്ണി, ഫാ.അനൂപ്‌കോലങ്കണ്ണി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയം പാരീഷ് ഹാളില്‍ നടന്ന പൊതുസമ്മേളനം മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു .ചിറമല്‍ കോലങ്കണ്ണി തറവാട്ടുയോഗം പ്രസിഡന്റ് ജോണ്‍സണ്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം തോമസ്‌കോലങ്കണ്ണി,അവിട്ടത്തൂര്‍ പള്ളി വികാരി ഫാ.ആന്റോ പാണാടന്‍, ഫാ.വിജു കോലങ്കണ്ണി, ഫാ.ജെസ്റ്റിന്‍ കോലങ്കണ്ണി, ഫാ.അനൂപ് കോലങ്കണ്ണി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ജോര്‍ജ്ജ് കോലങ്കണ്ണി റിപ്പോര്‍ട്ടും,ട്രഷറര്‍ ജോണി കോലങ്കണ്ണി കണക്കും അവതരിപ്പിച്ചു .ആയിരത്തിലധികം സൗജന്യ ചികിത്സ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച ജോണ്‍സണ്‍ കോലങ്കണ്ണിയെ ചടങ്ങില്‍ ആദരിച്ചു .തുടര്‍ന്ന് 2019-2020 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു.

Advertisement