പുല്ലൂര്‍ നാടക രാവ് -2019 അരങ്ങുണര്‍ന്നു

42

പുല്ലൂര്‍ : പുല്ലൂര്‍ നാടക രാവ് -2019 അരങ്ങുണര്‍ന്നു .പുല്ലൂര്‍ ചമയം നാടകവേദിയുടെ ഇരുപത്തിനാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നാടകരാവ് കുണ്ടില്‍ നാരായണന്‍ നഗറില്‍ പ്രൊഫസര്‍ കെ യു അരുണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.എന്‍ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ചലചിത്ര താരം ഭരത് അവാര്‍ഡ് ജേതാവ് സലീം കുമാര്‍ മുഖ്യാതിഥിയായിരുന്നു .പ്രൊഫസര്‍ സാവിത്രി ലക്ഷ്മണന്‍,സംഗീത നാടക അക്കാദമി നിര്‍വാഹകസമിതി അംഗം അഡ്വ: വി. ഡി പ്രേമ പ്രസാദ്, സജീവ് കുമാര്‍ കല്ലട, കെ. വി മോഹനന്‍ കുണ്ടില്‍ സലാല, ഫ്രാന്‍സിസ് കോക്കാട്ട്, സരള വിക്രമന്‍ എന്നിവര്‍ പ്രസംഗിച്ചു. പുല്ലൂര്‍ കെ. വി രാജന്റെ നേതൃത്വത്തില്‍ നടന്ന പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശിഷ്ട വ്യക്തികളെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് കുമാരി അനുനന്ദനയുടെ കേരളനടനം, ഭരതനാട്യം, വിവിധ കലാപരിപാടികളും അരങ്ങേറി. മുപ്പതോളം കുട്ടികള്‍ പങ്കാളികളായ ചില്‍ഡ്രന്‍സ് ഗ്രൂപ്പിന്റെ ‘മടിയന്മാരുടെ സ്വര്‍ഗ്ഗം’ രംഗത്തവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ സഞ്ജു ചന്ദ്രന്‍ സ്വാഗതവും ചമയം സെക്രട്ടറി ഷാജു തെക്കൂട്ട് നന്ദിയും പറഞ്ഞു.

Advertisement