ബോയ്‌സ് സ്‌കൂള്‍ 148-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

66
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 148-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു. അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച സമ്മേളനത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. മാമാങ്കം ഫെയിം വിപിന്‍ മംഗലശ്ശേരി വിശിഷ്ടാതിഥിയായിരുന്നു. തദവസരത്തില്‍ വിരമിക്കുന്ന ഹെഡ്മിസ്ട്രസ്സ് ഉഷ സി.കെ., ഹയര്‍സെക്കന്‍ഡറി സീനിയര്‍ ഗ്രേഡ് കെമിസ്ട്രി അദ്ധ്യാപകന്‍ ബാബു ജോസ്. വി, ഹയര്‍ സെക്കന്‍ഡറി സീനിയര്‍ ഗ്രേഡ് കൊമേഴ്‌സ് അധ്യാപിക വിജയകുമാരി.പി.എസ് എന്നീ ഗുരുക്കന്മാര്‍ക്ക് യാത്രയയപ്പ് നടത്തി. കഴിഞ്ഞ അദ്ധ്യയന വര്‍ഷം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു.ഉപഹാര സമര്‍പ്പണതിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നിര്‍വഹിച്ചു .എന്‍ഡോവ്‌മെന്റ് വിതരണോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് , ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അബ്ദുള്‍ ബഷീര്‍, വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്ട്‌ള ,പി.ടി.എ പ്രസിഡണ്ട് നൗഷാദ് ടി.എ, വി.എച്ച്.എസ്.ഇ. വിഭാഗം പ്രിന്‍സിപ്പാള്‍ രമ്യ ജോസഫ്, ഒ.എസ്.എ. പ്രസിഡന്റ് ജോസ് തെക്കേത്തല, സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ജിഷ്ണു കെ.ആര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കൃഷ്ണനുണ്ണി.എ. സ്വാഗതവും എം.സുധീര്‍ നന്ദിയും പറഞ്ഞു.

Advertisement